Sunday, March 02, 2025

നീ വന്നാൽ

                                                                  നി വന്നാൽ ,

ലഹരി ആണ് 

ഉത്സവം ആണ് 

ആർമാദനം ആണ് 

പ്രേമത്തിന്റെ !


സിരകളിൽ 

പുഴയാണ് 

ഹൃദയത്തിൽ 

കടൽ  ആണ് 

കണ്ണിൽ 

മഴവില്ലുകൾ ആണ് 

ചുണ്ടിൽ 

നിന്റെ ഗന്ധം ആണ് 


രാത്രികൾ 

പകലുകളും 

പകലുകൾ 

കാത്തിരിപ്പുകളും ആണ് 


എല്ലാറ്റിനുമപ്പുറം 

എന്റെ പുസ്തകങ്ങൾ 

മുഴുവൻ 

നിന്നെ കുറിച്ചുള്ള 

കവിതകൾ ആണ്!


0 Comments:

Post a Comment

<< Home