Sunday, March 02, 2025

നിന്റേത്

 

കാലം ഒരു പക്ഷേ 

എന്റെ കവിളുകളിൽ 

നിന്റെ ചുംബന 

പാടുകൾ വീഴ്ത്താൻ 

മറന്നു പോയേക്കാം 


വസന്തം ഒരുപക്ഷേ 

എന്റെ ഉടലിൽ 

നിന്റെ സ്നേഹം 

വിതറാൻ വിസമ്മതിച്ചേക്കാം 


എന്റെ ഉള്ളിൽ 

നിന്നെ വാർക്കാതെ  

ജീവിതവും 

വിലപേശിയേക്കാം 


പക്ഷേ എനിക്കുള്ളത് 

നിന്റെ 

അതിരുകൾ ഇല്ലാത്ത സ്നേഹമല്ലെ ! 

അതിന്റെ നിർവൃത്തി 

അതെനികു 

സ്വന്തമല്ലേ 💕

0 Comments:

Post a Comment

<< Home